അഹമ്മദാബാദ്: ഗുജറാത്ത് കേന്ദ്ര സര്‍വകലാശാലയിലെ തിരഞ്ഞെടുപ്പിൽ വിജയം സ്വന്തമാക്കി എസ്എഫ്ഐ സഖ്യം തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സ്റ്റുഡന്‍റ്സ് യൂണിയന്‍ കൗണ്‍സില്‍ സീറ്റിലും നാലെണ്ണത്തിൽ എസ്എഫ്ഐ–ബിഎപിഎസ്എ സഖ്യമാണ് വിജയിച്ചത്. സര്‍വകലാശാലയില്‍ എസ്എഫ്ഐ രൂപീകരിച്ച ശേഷം നടത്തിയ ആദ്യ തെരഞ്ഞെടുപ്പിലാണ് സഖ്യം ചരിത്ര ജയം നേടിയത്. എബിവിപിക്ക് ഒരു സീറ്റും വിജയിക്കാനായില്ല.
സ്കൂൾ ഓഫ് ലാംഗ്വേജസിൽ എസ്‌എഫ്‌ഐ സ്ഥാനാർഥി ചിത്തരഞ്ജൻ കുമാർ, സ്കൂൾ ഓഫ് സോഷ്യൽ സയൻസിൽ ബാപ്‌സയുടെ(BAPSA) ദിവാൻ അഷ്‌റഫ്, സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിൽ എൽഡിഎസ്എഫ് സ്ഥാനാർഥി പ്രാചി ലോഖന്ദെ, ലൈബ്രറി സയൻസിൽ എസ്എഫ്ഐ സഖ്യം പിന്തുണച്ച സ്വതന്ത്രനും വിജയിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
Post Your Comments