KeralaLatest NewsNews

പുഴ കടന്ന് വീട്ടിലെത്താല്‍ പാലവും ഗതാഗത സൗകര്യവും ഇല്ല; അട്ടപ്പാടിയില്‍ വയോധിക ചികിത്സകിട്ടാതെ മരിച്ചു

അഗളി: പുഴ കടന്ന് വീട്ടിലെത്താല്‍ പാലവും ഗതാഗതസൗകര്യവും ഇല്ലാത്തതിനാല്‍ അട്ടപ്പാടിയില്‍ വയോധിക ചികിത്സകിട്ടാതെ മരിച്ചു. മൂച്ചിക്കടവ് സ്വദേശി വേലാത്താളാണ്‌ (90) വൈദ്യസഹായം ലഭിക്കാതെ ബുധനാഴ്ചരാത്രി മരിച്ചത്. തുടര്‍ന്ന് ശിരുവാണിപ്പുഴയിലൂടെ ശവമഞ്ചത്തില്‍ ചുമന്ന് അക്കരെ കടത്തിയാണ് മൃതദേഹം നെല്ലിപ്പതിയിലുള്ള ശ്മശാനത്തിലെത്തിച്ചത്.

പ്രദേശവാസികള്‍ മരംകൊണ്ട് താത്കാലികമായി നിര്‍മിച്ച തൂക്കുപാലത്തിലൂടെയാണ് യാത്രചെയ്തിരുന്നത്. വാഹനം എത്തേണ്ട അത്യാവശ്യഘട്ടങ്ങളില്‍ ചിറ്റൂര്‍-കോട്ടമല വഴി അഞ്ച് കിലോമീറ്ററോളം ചുറ്റിയാണ് മൂച്ചിക്കടവില്‍ എത്തിയിരുന്നത്. എന്നാല്‍ കോട്ടമല റോഡില്‍ ഷോളയൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോണ്‍ക്രീറ്റ് പണി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതവും ഇപ്പോള്‍ തടസ്സപ്പെട്ടിരിക്കയാണ്. കഴിഞ്ഞ ഓഗസ്റ്റില്‍ പെയ്ത കനത്തമഴയില്‍ ശിരുവാണിപ്പുഴയില്‍ വെള്ളമുയര്‍ന്ന് അഗളി-ഷോളയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മൂച്ചിക്കടവ് പാലത്തിന്റെ പ്രവേശനപാതയും കൈവരികളും പൂര്‍ണമായും തകര്‍ന്നിരുന്നു.

രക്തസമ്മര്‍ദമുണ്ടായിരുന്ന വേലാത്താള്‍ ബുധനാഴ്ചരാത്രിയോടെ അവശയായിരുന്നു. അഗളി സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ കൊണ്ടുവന്നെങ്കിലും വീട്ടിലെത്താനാവാതെ തിരികെ പോകുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. പരേതനായ ബാലസുബ്രഹ്മണ്യന്റെ ഭാര്യയാണ് വേലാത്താള്‍. മക്കള്‍: ഷണ്‍മുഖന്‍, പരേതനായ രാജേന്ദ്രന്‍. മരുമക്കള്‍: മഹേശ്വരി, സരസ്വതി.

ALSO READ: ജം​ബോയിൽ പൊട്ടിത്തെറി; കു​റ​ച്ചു​പേ​ര്‍ മാ​ത്ര​മു​ള്ള ഭാ​ര​വാ​ഹി പ​ട്ടി​ക സ്വ​പ്നം കാ​ണാ​നെ​ങ്കി​ലു​മു​ള്ള അ​വ​കാ​ശം കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ണ്ട്; പ​രി​ഹ​സി​ച്ച്‌ വി.​ടി. ബ​ല്‍​റാം എം​എ​ല്‍​എ

അതേസമയം, കോട്ടമല റോഡിലെ കോണ്‍ക്രീറ്റ് നിര്‍മാണം ഇപ്പോള്‍ നടത്തരുതെന്ന് ആവശ്യപ്പെട്ടുള്ള പരാതി പഞ്ചായത്തില്‍ ലഭിച്ചിട്ടില്ലെന്നും മൂച്ചിക്കടവ് പാലത്തിന്റെയും അപ്രോച്ച്‌ റോഡിന്റെയും നിര്‍മാണം നടത്തുന്നതിനായി മുഖ്യമന്ത്രിക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഷോളയൂര്‍ പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button