ന്യൂഡൽഹി: ജനങ്ങള്‍ക്ക് തെറ്റായ വാഗ്ദാനം നല്‍കുന്ന മത്സരം ഉണ്ടെങ്കില്‍ കെജരിവാള്‍ ഡൽഹി തെരഞ്ഞെടുപ്പിൽ ഒന്നാമത് എത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണ പൊതുയോഗത്തില്‍ അമിത് ഷാ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിനെതിരെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചത്.
മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യുമ്ബോള്‍ ഡല്‍ഹിയിലെ ജനങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ കെജരിവാള്‍ മറന്നുവെന്നും അമിത് ഷാ പറഞ്ഞു. നിങ്ങള്‍ പല കാര്യങ്ങളും മറന്നു .എന്നാല്‍ ഒരു കാര്യം നിങ്ങളെ ഓര്‍മിപ്പിക്കാം എന്ന് പറഞ്ഞ അമിത് ഷാ, അണ്ണാ ഹസാരയുടെ സഹായത്തോടെയാണ് അരവിന്ദ് കെജരിവാള്‍ മുഖ്യമന്ത്രി ആയത് എന്നാല്‍ ലോക്പാലിനായി ഒരു നിയമം കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ല .അക്കാര്യം ഡല്‍ഹിയിലെ ജനങ്ങളും ബിജെപി പ്രവര്‍ത്തകരും മറന്നിട്ടില്ല അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
അതേസമയം, നരേന്ദ്ര മോദി നിയമം കൊണ്ട് വന്നപ്പോള്‍ ഇവിടെ നിങ്ങള്‍ നടപ്പിലാക്കിയില്ല അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീരിന്‍റെ പ്രത്യേക ഭരണഘടനാ പദവി എടുത്ത്മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ക്കുറിച്ചും അമിത് ഷാ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. യാതൊരു അക്രമവും ജമ്മു കാശ്മീരില്‍ ഇതേ തുടര്‍ന്ന് ഉണ്ടായിട്ടില്ലെന്നും അമിത് ഷാ അവകാശപെട്ടു. അവിടെ അക്രമം ഉണ്ടായില്ലെന്ന കാര്യം പ്രതിപക്ഷത്തിന് വിശ്വസിക്കാന്‍ പോലും കഴിയുന്നില്ലെന്നും അമിത് ഷാ കൂട്ടിച്ചെര്‍ത്തു. ഫെബ്രുവരി 8 നാണ് ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.
Post Your Comments