Latest NewsKeralaNewsIndia

പൗരത്വ നിയമ ഭേദഗതി; കേരളത്തിനും പഞ്ചാബിനും പിന്നാലെ രാജസ്ഥാന്‍ നിയമസഭയിലും സിഎഎക്കെതിരെ പ്രമേയം

ജയ്പൂര്‍: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിനും പഞ്ചാബിനും പിന്നാലെ രാജസ്ഥാന്‍ നിയമസഭയിലും പ്രമേയം പാസാക്കാനൊരുങ്ങുന്നു. രാജസ്ഥാന്‍ നിയമസഭയില്‍ വെള്ളിയാഴ്ച തുടങ്ങുന്ന ബജറ്റ് സെഷനില്‍ പ്രമേയം അവതരിപ്പിക്കുമെന്ന് ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് ഒരു പുനര്‍ചിന്ത വേണമെന്ന് ഞങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ്. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നതാണ്. കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യത്തെ തകര്‍ക്കുകയാണന്നും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരുടെ സ്വരം കേള്‍ക്കാന്‍ തയാറാകണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു. പ്രതികരിക്കുമ്പോള്‍ അവരെ ആക്രമിക്കുകയും ദേശവിരുദ്ധരായി ചിത്രീകരിക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ ബജറ്റ് സെഷനില്‍ തന്നെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം രാജസ്ഥാന്‍ നിയമസഭ പാസാക്കും. രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ വലിയ ആകലുതകളാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിയമസഭയില്‍ സിഎഎക്കെതിരെയുള്ള പ്രമേയത്തെ എതിര്‍ക്കുമെന്ന് ബിജെപി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button