ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ 300-ല്‍ അധികം ഉത്പന്നങ്ങളുടെ വില കൂടുമെന്നാണ് സൂചന. കേന്ദ്ര ബജറ്റില്‍ നിരവധി ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഉയര്‍ത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. 300-ല്‍ അധികം ഉത്പന്നങ്ങള്‍ക്ക് കസ്റ്റംസ് തീരുവ ഉയര്‍ത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ വാണിജ്യ വകുപ്പ് മന്ത്രാലയം നല്‍കിയിരുന്നു.
ആഭ്യന്തര വിപണിയില്‍ ഇറക്കുമതി കുറച്ചുകൊണ്ട് വരുമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഉപഭോഗം വര്‍ധിപ്പിച്ച് കൊണ്ട് തൊഴിലവസരങ്ങള്‍ സൃഷ്ടിയ്ക്കാനും ബജറ്റില്‍ ശ്രമം ഉണ്ടായേക്കും. കളിപ്പാട്ടങ്ങള്‍, ഫര്‍ണിച്ചറുകള്‍, ഫൂട്ട് വെയര്‍, കോട്ടഡ് പേപ്പര്‍, റബര്‍ ഉത്പന്നങ്ങള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് തീരുവ ഉയര്‍ന്നേക്കും എന്നാണ് സൂചന. ഇത് തടികൊണ്ടുള്ള ഉത്പന്നങ്ങളുടെ വില വര്‍ധിക്കുന്നതിന് ഉള്‍പ്പെടെ ഇടയാക്കിയേക്കും. ചെരുപ്പുകള്‍ അനുബന്ധ ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് 10 ശതമാനം തീരുവ ഉയര്‍ത്തിയേക്കും എന്നും സൂചനയുണ്ട്.
വളര്‍ച്ച കേന്ദ്രപ്രമേയമായി വരുന്ന ബജറ്റിനെ എല്ലാവരും പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിന് പൊതുജനത്തിന് നികുതിയിളവും ഗ്രാമീണര്‍ക്ക് പ്രത്യേക പദ്ധതികളും ഉണ്ടാകുമെന്നാണ് കരുതുന്നത്. വാഹന, അടിസ്ഥാന സൗകര്യ, റിയല്‍ എസ്‌റ്റേറ്റ്,ഹൗസിംഗ് മേഖലകള്‍ക്ക് പ്രത്യേകമായ ഇളവുകളും ബജറ്റിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
Post Your Comments