ആഗ്ര•60 കാരിയുമായുള്ള പ്രണയബന്ധം അവസാനിപ്പിക്കാന്‍ വിസമ്മതിച്ച 22 കാരനായ യുവാവിനെതിരെ ‘പ്രദേശത്തെ സമാധാനം തകര്‍ക്കാന്‍’ ശ്രമിച്ചതിന് പോലീസ് കേസെടുത്തു. എത്മാദുദ്ദൗള പോലീസാണ് കേസെടുത്തത്.
യുവാവിനെതിരെ കേസ് ഫയല്‍ ചെയ്യാന്‍ മകനൊപ്പം സ്ത്രീയുടെ ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍ എത്തിയ അതേസമയം 22 കാരനും തന്റെ കുടുംബാംഗങ്ങളോടൊപ്പം പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു.
സ്ത്രീയും താനും വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നുവെന്ന് യുവാവ് പ്രഖ്യാപിച്ചതോടെ ഇരു കുടുംബങ്ങളും തമ്മില്‍ പോലീസ് സ്റ്റേഷനിൽ വച്ച് വഴക്കുണ്ടായി.
ഏഴ് മക്കളുടെ അമ്മയാണ് ഈ സ്ത്രീ, കൂടാതെ ഏഴ് പേരക്കുട്ടികളുമുണ്ട്. നഗരത്തിലെ പ്രകാശ് നഗര്‍ പ്രദേശത്താണ് ഇവര്‍ താമസിക്കുന്നത്.
യുവാവിന്റെയും പ്രായമായ സ്ത്രീയുടെയും കുടുംബാംഗങ്ങൾ ഇടപെട്ട് കമിതാക്കളെ അവരുടെ ബന്ധം അവസാനിപ്പിക്കാൻ പ്രേരിപ്പിച്ചുവെങ്കിലും ഇരുവരും ഉറച്ചുനിന്നു.
കമിതാക്കള്‍ തങ്ങളുടെ കര്‍ക്കശ നിലപാടില്‍ ഉറച്ചുനിന്നതോടെ, ദേശത്തെ സമാധാനത്തിന് വിഘാതം സൃഷ്ടിച്ചതിന് 22 കാരനെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
Post Your Comments