കൊച്ചി: കോതമംഗലം പള്ളി തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. യാക്കോബായ – ഓര്‍ത്തഡോക്‌സ് തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം ചെറിയ പള്ളിയുടെ ഭരണം ഏറ്റെടുക്കാനുള്ള ജനുവരി ഒമ്പതിലെ ഹൈക്കോടതി ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ റിവ്യൂ ഹര്‍ജിയുമായെത്തിയത്. സിംഗിള്‍ ബഞ്ചിന്റെ ഉത്തരവിനെതിരെ നേരത്തെ യാക്കോബായ വിഭാഗവും പുനപരിശോധന ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
പള്ളി ഭരണം ജില്ലാ കളക്ടര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ പുന:പരിശോധനാ ഹര്‍ജിയാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുന്നത്. സ്റ്റേറ്റ് അറ്റോര്‍ണി ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. സിവില്‍ തര്‍ക്കത്തില്‍ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ അടക്കം ചൂണ്ടികാട്ടിയാണ് സര്‍ക്കാരിന്റെ പുന:പരിശോധനാ ഹര്‍ജി. ഹര്‍ജികള്‍ എല്ലാം തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. സുപ്രീം കോടതി വിധി നടപ്പാക്കുകതന്നെ ചെയ്യുമെന്ന് ഹൈക്കോടതി അറിയിച്ചു.
Post Your Comments