
കെപിസിസി പുനഃസംഘടനാ ചർച്ചകൾ ചൂടുപിടിക്കവേ നിലപാട് വ്യക്തമാക്കി വിഡി സതീശൻ എംഎൽഎ. തന്നെ കെപിസിസി വർക്കിംഗ് പ്രസിന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന് അദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ഒരു ജംബോ പട്ടിക വരുന്നത് കോൺഗ്രസ് പാർട്ടിക്ക് അപമാനമാണ്. അതു കൊണ്ട് നല്ല ഒരു കമ്മിറ്റി നിലവിൽ വരട്ടെയെന്ന് മാത്രമാണ് തന്‍റെ ആഗ്രഹമെന്നും അദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റ്,
കെ പി സി സി പുനസംഘടനാ ചർച്ച പുരോഗമിക്കുകയാണ്.ഒരു ജംബോ കമ്മറ്റി പാർട്ടിയെ പൊതുജനമധ്യത്തിൽ അപഹാസ്യമാക്കുമെന്ന് ഞാൻ കരുതുന്നു. അതിനാൽ എന്നെ വർക്കിംഗ് പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന് എ ഐ സി സി യെ അറിയിച്ചു.ഒരു നല്ല കമ്മറ്റി വന്ന് സംഘടനയെ കൂടുതൽ ശക്തമാക്കട്ടെ.
Post Your Comments