ന്യൂഡല്‍ഹി: പ്രമുഖ ഓട്ടോമൊബൈൽ വെബ്സൈറ്റിനെ ഏറ്റെടുക്കാനൊരുങ്ങി വാഹന നിർമാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. വാഹന വിപണിയുമായി ബന്ധപ്പെട്ടു എന്‍ഡിടിവിയുടെ ഉടമസ്ഥതയിലുള്ള കാര്‍ ആന്‍ഡ് ബൈക്ക് ഡോട്ട് കോം എന്ന വെബ്സൈറ്റ് ആണ് ഏറ്റെടുക്കുന്നതെന്നും 30.45 കോടി രൂപ മൂല്യമുളള ഇടപാടാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. മഹീന്ദ്രക്ക് കീഴിലുള്ള മഹീന്ദ്ര ഫസ്റ്റ് ചോയ്സ് വീല്‍സ് ലിമിറ്റഡാണ് സംരംഭത്തെ പൂര്‍ണമായും ഏറ്റെടുക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Post Your Comments