കാത്തിരിപ്പുകൾക്ക് വിരാമമിട്ടു പുതിയ അഡ്വഞ്ചര്‍ ബൈക്ക് കെടിഎം 390 ഇന്ത്യൻ വിപണിയിൽ. 790 അഡ്വഞ്ചറിനെ അടിസ്ഥാനമാക്കിയുള്ള രൂപകൽപ്പനയാണ് പുതിയ 390 അഡ്വഞ്ചർ ബൈക്കിനും നൽകിയിരിക്കുന്നത്. സ്പോര്‍ട്ടി എല്‍ഇഡി ഹെഡ് ലൈറ്റ് , ഫ്യുവല്‍ ടാങ്ക് എക്സ്റ്റന്‍ഷന്‍, വില്‍ഡ് സ്ക്രീന്‍, നോക്കിള്‍ ഗാര്‍ഡ്, ബാഷ് പ്ലേറ്റ്, വലിയ ഗ്രാബ് റെയില്‍, വീതിയേറിയ സീറ്റ്, സ്പോര്‍ട്ടി എക്സ്ഹോസ്റ്റ്, ഉയര്‍ന്ന ഹാന്‍ഡില്‍ ബാര്‍, വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ പ്രധാന സവിശേഷതകൾ.
373.2 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിൻ ബൈക്കിനെ നിരത്തിൽ കരുത്തനാക്കും. 14.5 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. റഗുലര്‍ 390 ഡ്യൂക്കിനെക്കാള്‍ ഒമ്പത് കിലോഗ്രാമോളം (158 കിലോഗ്രാം) ഭാരം അഡ്വഞ്ചര്‍ പതിപ്പിന് കൂടിയേക്കും. 2.99 ലക്ഷം രൂപയാണ്. ബൈക്കിന്റെ ഡല്‍ഹി എക്സ്ഷോറൂം വില. നിരത്തിൽ റോയൽ എൻഫീൽഡ് ഹിമലയനാകും 390 അഡ്വെഞ്ചർ പതിപ്പിന്റെ കടുത്ത എതിരാളി
Post Your Comments