ഡൽഹി : സമൂഹത്തില്‍ വിവിധ ഭാഗങ്ങളിലുള്ളവരുമായുള്ള സംവാദ പരിപാടിയുടെ ഭാഗമായി വര്‍ക്ക് ഷോപ്പുകളില്‍ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയത് സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു. സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധി ഒരു വര്‍ക്ക് ഷോപ്പ് ജീവനക്കാരനോട് തനിക്ക് കെടിഎം 390 ഉണ്ടെന്ന് വെളിപ്പെടുത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
read also: വിവാഹ ശേഷം ആറാം ദിവസം വാഹനാപകടം: നവവധു മരിച്ചു, ഭർത്താവ് ഗുരുതരാവസ്ഥയിൽ
കെടിഎം 390 ഉണ്ടെന്നും സൂപ്പര്‍ ബൈക്ക് ഇപ്പോഴും ഉപയോഗിക്കാതെ ഇരിപ്പുണ്ടെന്നുമായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. പിന്നെന്താണ് അത് ഉപയോഗിക്കാത്തത് എന്ന ഒരാളുടെ ചോദ്യത്തിന് തന്റെ സുരക്ഷ ജീവനക്കാര്‍ അതിന് അനുവദിക്കുന്നില്ലെന്നായിരുന്നു രാഹുലിന്റെ മറുപടി.
ജൂണ്‍ 27നായിരുന്നു രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെ കരോള്‍ ബാഗ് മാര്‍ക്കറ്റില്‍ ബൈക്ക് മെക്കാനിക്കുകളെ കാണാന്‍ എത്തിയത്. രാഹുലിനെ കണ്ട് വന്‍ ജനാവലിയാണ് ഇവിടെ തടിച്ചുകൂടിയത്.
Post Your Comments