കോപ ഡെല്‍റെയില്‍ റയല്‍ മാഡ്രിഡിനും ബാഴ്‌സലോണക്കും വിജയം. യു ഡി സാലമങ്കയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു റയല്‍ മാഡ്രിഡിന്റെ വിജയം. എന്നാല്‍ നാണക്കേടില്‍ നിന്നാണ് ബാഴ്‌സലോണ രക്ഷപ്പെട്ടത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു കുഞ്ഞന്മാരായ ഇബിസയോട് ബാഴ്‌സലോണയുടെ വിജയം.
പ്രധാന താരങ്ങളായ പലര്‍ക്കും വിശ്രമം നല്‍കിയാണ് റയല്‍ ഇന്നലെ കളത്തിലിറങ്ങിയത്. ഗാരത് ബെയ്ല്‍, ബ്രാഹിം ഡയസ് എന്നിവര്‍ റയലിനായി ഗോള്‍ നേടിയപ്പോള്‍ ഒരു സെല്‍ഫ് ഗോളും റയലിനായി ലഭിച്ചു. റൊമേരോ മൊറില്ലോ ആണ് സലമങ്കയുടെ ആശ്വാസ ഗോള്‍ നേടിയത്.
അതേസമയം മെസ്സിയും സുവാരസും ഒന്നുമില്ലാതെയാണ് ബാഴ്‌സലോണ കളിക്കാനിറങ്ങിയത്. കുഞ്ഞന്മാരായ ഇബിസയോട് 72 മിനുട്ടോളം ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ബാഴ്‌സലോണ വിജയം സ്വന്തമാക്കിയത്. തുടക്കത്തില്‍ 9ആം മിനുട്ടില്‍ ആയിരുന്നു ബാഴ്‌സലോണയെ ഞെട്ടിച്ച് കബലെ ഇബിസക്കായി നേടിയത്. ഒടുവില്‍ ഗ്രീസ്മാന്റെ ഇരട്ടഗോളിലാണ് ബാഴ്‌സലോണ രക്ഷപ്പെട്ടത്. 72ആം മിനുട്ടില്‍ ഡിയോങിന്റെ പാസില്‍ നിന്നായിരുന്നു ഗ്രീസ്മന്റെ ആദ്യ ഗോള്‍. പിന്നാലെ ഇഞ്ച്വറില്‍ ടൈമില്‍ ഗ്രീസ്മന്‍ വിജയ ഗോളും നേടുകയായിരുന്നു.
Post Your Comments