ന്യൂഡല്‍ഹി: ഇന്ത്യയുടെ വേദവും, പാരമ്പര്യവും, വിദേശ രാജ്യങ്ങളിലേക്ക് പ്രചരിപ്പിക്കാന്‍ പണ്ഡിതര്‍ക്കും പൂജാരികള്‍ക്കും പരിശീലനം നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. മാനവ വിഭവശേഷി വകുപ്പ് മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പരിശീലനം നടത്തുന്നത്. ഇന്ത്യന്‍ വാസ്തു വിദ്യ, ജ്യോതിഷ വിദ്യ തുടങ്ങിയവയിലും പരിശീലനം നല്‍കും.
വാരാണസി സംപൂര്‍ണാനന്ദ് സംസ്‌കൃത വിശ്വവിദ്യാലയം വൈസ് പ്രസിഡന്റ് രാജറാം ശുക്ലയുടെ നേതൃത്വത്തില്‍ പഠനം നടത്തിയ ശേഷം അദ്ദേഹം കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചത്. ഈ മേഖലയിലെ യുവാക്കളുടെ കഴിവ് വളര്‍ത്തുന്നതിനും കൂടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെ ഒരു പരിശീലനം നല്‍കാന്‍ തീരുമാനിക്കുന്നത്. ഇന്ത്യയുടെ വേദവും, പാരമ്പര്യവും, സംസ്‌കാരവും വിദേശ രാജ്യങ്ങളിലേക്ക് പ്രചരിപ്പിക്കുന്നതിനും അതിന് പ്രചാരം നല്‍കാനും പണ്ഡിതര്‍ക്കും പൂജാരികള്‍ക്കും പരിശീലനം നല്‍കുന്നതിലൂടെ സാധിക്കും. ഈ മേഖലയില്‍ താത്പ്പര്യം ഉള്ളവര്‍ക്കും സംസ്‌കൃതത്തില്‍ അറിവ് ഉള്ളവര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം.
Post Your Comments