Latest NewsNewsIndia

ആ മൂന്ന് കുരങ്ങന്മാരുടെ പ്രതീകമാകാൻ കഴിയില്ലെന്ന് കേന്ദ്രത്തിനെതിരെ കമൽ ഹാസന്റെ വിമർശനം

ചെന്നൈ: കേന്ദ്ര സർക്കാരിന്റെ സിനിമാറ്റോഗ്രാഫ് ആക്‌ട് 2021 നെതിരെ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍. ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിന്‍റെ അധികാരങ്ങള്‍ക്ക് മുകളില്‍ കേന്ദ്രത്തെ പ്രതിഷ്ഠിക്കുന്നതാണ് നിയമം എന്നാണ് കമൽഹാസന്റെ വിമര്‍ശനം.

Also Read:ക്വട്ടേഷന് രാഷ്ട്രീയമില്ല: ആര്‍എസ്എസും ലീഗും സിപിഐഎം അനുഭാവികള്‍ എന്ന് പറയുന്ന ആളുകളും ഉണ്ടെന്ന് എ.എന്‍ ഷംസീര്‍

സിനിമക്കും മാധ്യമത്തിനും പ്രതികരണ ശേഷിയില്ലാത്ത മൂന്ന് കുരങ്ങന്മാരുടെ പ്രതീകമാകാന്‍ കഴിയില്ലെന്നാണ് ഈ ഭേദഗതിക്കെതിരെ കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തത്.

‘സിനിമ, മാധ്യമം, സാക്ഷരത എന്നിവക്ക് കേള്‍ക്കാനും പറയാനും കാണാനും ശേഷിയില്ലാത്ത ആ കുരങ്ങുകളുടെ മൂന്ന് പ്രതിരൂപങ്ങളാകാന്‍ കഴിയില്ല. തിന്മയെ കാണുകയും കേള്‍ക്കുകയും സംസാരിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തെ മുറിവേല്‍പ്പിക്കുന്നതിനും ദുര്‍ബലപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങള്‍ക്കെതിരായ ഒരേയൊരു മരുന്നാണ്. സ്വാതന്ത്ര്യത്തിനും മോചനത്തിനുമായി ശബ്ദമുയര്‍ത്തണമെന്ന്’ കമല്‍ ഹാസന്‍ പറഞ്ഞു.

സിനിമാറ്റോഗ്രഫ് നിയമം 1952 ഭേദഗതി ചെയ്തുകൊണ്ടാണ് സിനിമാറ്റോഗ്രഫ് ഭേദഗതി ബില്‍ 2021 കൊണ്ടുവരാന്‍ മോദിസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അംഗീകാരമില്ലാതെ സിനിമകള്‍ വിഡിയോയില്‍ പകര്‍ത്തുന്നതിനും സിനിമയുടെ വ്യാജപതിപ്പുകള്‍ ഉണ്ടാക്കുന്നതിനും പിഴ വ്യവസ്ഥ ഉള്‍പ്പെടുത്തിക്കൊണ്ട് സിനിമാമോഷണം നിയന്ത്രിക്കുകയെന്നതാണ് ബില്‍ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്രം പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button