മുംബൈ : വ്യാപാര ആഴ്ചയിലെ മൂന്നാം ദിനത്തിൽ ഓഹരി വിപണിയിൽ ആശ്വാസം. കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടത്തിൽ നിന്നും കരകയറി ഇന്ന് വ്യാപാരം നേട്ടത്തിൽ തുടങ്ങി. സെൻസെക്സ് 185.97 പോയിന്റ് ഉയർന്ന് 41,509.78ലും നിഫ്റ്റി 49 പോയിന്റ് ഉയർന്ന് 12,219ലുമാണ് ഇന്ന് വ്യാപാരം പുരോഗമിച്ചത്. ബിഎസ്ഇയിലെ 136 ഓഹരികള്‍ നഷ്ടത്തിലായപ്പോൾ 505 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തി. 23 ഓഹരികള്‍ മാറ്റമില്ലാതെ തുടർന്നു.
യെസ് ബാങ്ക്, ഐഷര്‍ മോട്ടോഴ്സ്, എസ്ബിഐ, വിപ്രോ, ഭാരതി എയര്‍ടെല്‍, വേദാന്ത തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും സീ എന്റര്‍ടെയന്‍മെന്റ്, ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്സ്, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
Post Your Comments