മലയാളികളുടെ പ്രിയ നടൻ മോഹൻലാലിന്‍റെ മകൾ വിസ്മയ ഇനി എഴുത്തിന്‍റെയും വരകളുടെയും ലോകത്തേക്ക്. താനെഴുതിയ കവിതകളും വരച്ച ചിത്രങ്ങളുമൊക്കെ ചേർത്ത് ബുക്ക് പബ്ലിഷ് ചെയ്യാനൊരുങ്ങുകയാണ് വിസ്മയ. ‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന ബുക്കിന്റെ കവർ പേജ് വിസ്മയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുന്നതാണെന്ന് പോസ്റ്റ് പറയുന്നു.
എഴുത്തിന്റെയും വരയുടെയും ലോകത്തിലൂടെ സഞ്ചരിക്കാനാണ് താരപുത്രിയുടെ ആഗ്രഹമെന്നാണ് സൂചന. നടനായും സഹസംവിധായകനായും പ്രണവ് സിനിമയുടെ ഭാഗമായിക്കഴിഞ്ഞു. ഇനി എഴുത്തിലൂടെ വിസ്മയയും സിനിമാ ലോകത്തേയ്ക്ക് എത്തുമോ എന്നതാണ് ആരാധകരുടെ ആകാംക്ഷ.
https://www.instagram.com/p/B7dZHckDat1/?utm_source=ig_web_copy_link
Post Your Comments