തിരുവനന്തപുരം : ഉപഭോക്താക്കൾക്ക് ഓഫറുമായി വാട്ടർ അതോറിറ്റി. വാട്ടർ ബിൽ ഓണ്‍ലൈനിലൂടെ അടയ്ക്കുന്ന ഉപഭോക്താക്കള്‍ക്ക് ബില്‍ തുകയുടെ ഒരു ശതമാനം കിഴിവ് ലഭിക്കും. ഒരു ബില്ലില്‍ പരമാവധി 100 രൂപയുടെ കിഴിവാണ് ലഭിക്കുന്നത്. എല്ലാ വ്യാവസായിക കണക്‌ഷനുകളുടെ ബില്ലുകളുടെയും മറ്റു കണക്‌ഷനുകളുടെ 2000 രൂപയില്‍ കൂടുതല്‍ വരുന്ന ബില്ലുകളുടെയും അടവ് ഓണ്‍ലൈന്‍ വഴി മാത്രം സ്വീകരിക്കാനും കേരള വാട്ടർ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്.
2020 മാര്‍ച്ച് ഒന്നു മുതൽ നല്‍കുന്ന ബില്ലുകളിലായിരിക്കും പുതിയ തീരുമാനങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.
ജല അതോറിറ്റിയുടെ ഉപഭോക്താക്കളിൽ 70 ശതമാനത്തിലധികം പേരും ഇപ്പോൾ ഓഫിസുകൾ വഴിയാണ് ബില്ലടയ്ക്കുന്നത്. ഓൺലൈൻ ബില്ലിങ് സംവിധാനത്തിലേക്കു ഘട്ടംഘട്ടമായി മാറുന്നത് ഉപഭോക്താവിനും അതോറിറ്റിക്കും ഗുണകരമാകും.
Post Your Comments