തിരുവനന്തപുരം: കടുത്ത വരൾച്ചയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ കുടിവെള്ള വിതരണത്തിനും വിനിയോഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജലവിഭവമന്ത്രി മാത്യു ടി തോമസ്. തിരുവനന്തപുരത്ത് കുടിവെള്ള വിതരണത്തിന് ജലഅതോറിറ്റി കടുത്തനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.കുടിവെള്ളം പാഴാക്കിയാൽ ക്രിമിനൽ കേസ് എടുക്കാനും പദ്ധതിയുണ്ട്.
അരുവിക്കരയിൽ നിന്നുള്ള പമ്പിങ് രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണി വരെ 25 ശതമാനമായി കുറച്ചു.നെയ്യാര്‍ ഡാമില്‍നിന്നുള്ള വെള്ളം അരുവിക്കരയിലേക്കെത്തിക്കാനുള്ള സാധ്യത പരിഗണിക്കുന്നുണ്ട്. അതുപോലെ താഴ്ന്ന പ്രദേശങ്ങളിൽ ജലം നിയന്ത്രിച്ച് ഉയർന്ന പ്രദേശങ്ങളിലെത്തിക്കാൻ നടപടി സ്വീകരിച്ചതായി മന്ത്രി അറിയിച്ചു.
Post Your Comments