Latest NewsNewsInternational

സാമ്പത്തിക സ്ഥിതി : ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഐഎംഎഫ്

വാഷിങ്ടണ്‍: സാമ്പത്തിക സ്ഥിതി , ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഐഎംഎഫ്. ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുന്നതായാണ് രാജ്യാന്തര നാണയ നിധി ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുന്നത്. . വീണ്ടുമൊരു സാമ്പത്തിക തകര്‍ച്ചയുണ്ടായാല്‍ അത് 1929 ലെ മഹാ സാമ്പത്തിക മാന്ദ്യത്തിനു തുല്ല്യമായിരിക്കുമെന്നു ഐ.എം.എഫ്. അധ്യക്ഷ ക്രിസ്റ്റലീന ജോര്‍ജിയേവ വ്യക്തമാക്കി. വാഷിങ്ടണിലെ പീറ്റേഴ്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ ഇക്കണോമിക്സില്‍ സംസാരിക്കുകയായിരുന്നു അവര്‍.

Read Also : ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യം ഉണ്ടാവില്ല; ബാങ്കിംഗ് മേഖലയിൽ കരുത്ത് സൃഷ്ടിക്കുന്നതിനായി സർക്കാർ വിവിധ നടപടികൾ സ്വീകരിക്കും;- നിർമല സീതാരാമൻ

കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യങ്ങള്‍ തമ്മിലുള്ള അസമത്വത്തിന്റെ വിടവ് കുറഞ്ഞെങ്കിലും രാജ്യങ്ങള്‍ക്കുള്ളില്‍ അത് ഭീകരമാംവിധം വര്‍ധിച്ചു.
പല രാജ്യങ്ങളിലും വര്‍ധിച്ചുവരുന്ന അസമത്വം കണക്കിലെടുക്കുമ്പോള്‍ അവ ബിസിനസുകളെ മാത്രമല്ല വ്യക്തികളെയും ബാധിക്കുമെന്നും ഐ.എം.എഫ്. മേധാവി വ്യക്തമാക്കി.
കാലാവസ്ഥാ അടിയന്തിരാവസ്ഥ, വ്യാപാര സംരക്ഷണവാദം എന്നിങ്ങനെയുള്ള പുതിയ പ്രശ്നങ്ങള്‍ അടുത്ത 10 വര്‍ഷങ്ങളില്‍ സാമൂഹികമായ അശാന്തിക്കും സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടത്തിനും കാരണമാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button