തൊടുപുഴ: തൊടുപുഴയിലെ കല്ലാനിക്കൽ സ്‌കൂളിന് മുന്നിലെ മൈതാനത്ത് ആഞ്ഞു വീശിയ ചുഴലിക്കാറ്റ് നാട്ടുകാരെ പരിഭ്രാന്തരാക്കി. എന്നാൽ പിന്നീട് കാഴ്ച കൗതുകത്തിനു വഴിമാറി. ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് മൈതാനത്ത് ചുഴലിക്കാറ്റ് വീശിയത്. കുട്ടികൾ ഈ സമയത്ത് മൈതാനത്ത് ഇല്ലായിരുന്നു. ചുഴലിക്കാറ്റിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.
നൂറു മീറ്ററോളം ഉയരത്തിൽ പൊടി ഉയർത്തിയ ശേഷമാണ് ചുഴലിക്കാറ്റ് ശമിച്ചത്. കാറ്റിൽ നാശ നഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കാറ്റ് വീശിയതോടെ കുട്ടികളെ പുറത്തിറക്കാതെ അധ്യാപകർ ശ്രദ്ധിക്കുകയും ചെയ്തു.
Post Your Comments