തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തിന് മന്ത്രിസഭയുടെ അംഗീകാരം. ഈ മാസം 29ന് നയപ്രഖ്യാപന പ്രസംഗം നടത്തും. 29നാണ് നിയമസഭ സമ്മേളനം ആരംഭിക്കുക. പൗരത്വ നിയമ ഭേദഗതിക്ക് എതിരായ സര്‍ക്കാര്‍ നിലപാട് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തും. നിയമത്തിന് എതിരെ സുപ്രീം കോടതിയെ സമീപിച്ചത് അടക്കമുള്ള കാര്യങ്ങള്‍ നയ പ്രഖ്യാപന പ്രസംഗത്തില്‍ ഉണ്ടാകുമെന്നാണ് വിവരം.
ഗവര്‍ണറുടെ നിലപാട് നിയമസഭ സമ്മേളനത്തെ ബാധിക്കില്ലെന്ന് എംഎം മണി പറഞ്ഞു. സര്‍ക്കാര്‍ ചെയ്തതില്‍ തെറ്റില്ലെന്ന് മുന്‍ ചീഫ് ജസ്റ്റിസ് കൂടിയായ പി സദാശിവം വ്യക്തമാക്കിയത്. ഗവര്‍ണര്‍ ബാധ്യത നിറവേറ്റുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൗരത്വഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയെച്ചൊല്ലി ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പോര് മുറുകുന്നതിനിടെയാണ് നിയമസഭാ സമ്മേളനം ഈ മാസം 29ന് ആരംഭിക്കുന്നത്.
Post Your Comments