തിരുവനന്തപുരം: ഗവർണർക്ക് ചാൻസലർ പദവി നൽകേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ. മദൻമോഹൻ പൂഞ്ചി കമ്മിഷൻ റിപ്പോർട്ടിലാണു സർക്കാർ നിലപാടു വ്യക്തമാക്കിയത്. കേന്ദ്ര–സംസ്ഥാന ബന്ധങ്ങളിലെ വ്യവസ്ഥകളിൽ വരുത്തേണ്ട മാറ്റം സംബന്ധിച്ച് ശുപാർശ ചെയ്യാൻ നിയോഗിച്ച കമ്മിഷനാണ് ഗവര്‍ണറുടെ അധികാരവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളിൽ സംസ്ഥാനങ്ങളോട് അഭിപ്രായം ചോദിച്ചിരിക്കുന്നത്.
റിപ്പോർട്ട് പരിഗണിച്ച സംസ്ഥാന സർക്കാർ നിരവധി കാര്യങ്ങളിൽ വിയോജിപ്പ് രേഖപ്പെടുത്തി. ഗവർണർക്ക് ഭരണഘടനാപരമായ അധികാരത്തിൽ തുടരാമെന്നും എന്നാൽ, ചാൻസലർ പദവി ഭരണഘടനയ്ക്കു പുറത്തുള്ള അധികാരമാണെന്നും സർക്കാർ നിലപാട് സ്വീകരിച്ചു. രാജ്യസഭാ അംഗങ്ങളുടെ എണ്ണം വർധിപ്പിക്കേണ്ടതില്ലെന്നും സർക്കാർ കേന്ദ്രത്തെ അറിയിക്കും. സംസ്ഥാന സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടലുകൾക്കിടയിലാണ് സർക്കാർ നിലപാടെടുത്തതെന്നതും ശ്രദ്ധേയമാണ്.
Post Your Comments