![](/wp-content/uploads/2020/01/jasn.jpg)
മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പോലീസില്‍ കീഴടങ്ങി. മണിപ്പാല്‍ സ്വദേശി ആദിത്യ റാവുവാണ് പോലീസില്‍ കീഴടങ്ങിയത്. എഞ്ചിനീയറിംഗ് ബിരുദധാരി ആണ് പ്രതി. ഇയാള്‍ക്ക് മാനസിക പ്രശ്‌നം ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വിമാനത്താവളത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ലാപ്ടോപ് ബാഗിനുള്ളില്‍ ബോംബ് കണ്ടെത്തിയത്. ഉടന്‍ തന്നെ ബോംബ് സ്‌ക്വാഡിനെ വിവരമറിയിച്ചു. ബോംബ് സ്‌ക്വാഡ് പരിശോധിച്ചപ്പോള്‍ ബാഗില്‍ നിന്ന് ഐഇഡി, വയര്‍, ടൈമര്‍, സ്വിച്ച്, ഡിറ്റണേറ്റര്‍ എന്നിവ കണ്ടെത്തി. തുടര്‍ന്ന് സിഐഎസ്എഫും പൊലീസും ജാഗ്രത പ്രഖ്യാപിക്കുകയും വിമാനത്താവളത്തില്‍ വ്യാപകമായ തിരച്ചില്‍ നടത്തുകയുമായിരുന്നു. വിമാനത്താവളത്തിന് പുറത്തെ സിസിടിവി പരിശോധനയിലാണ് ബാഗ് ഉപേക്ഷിച്ചെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ ലഭിച്ചത്.
പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. നേരത്തെയും ഇയാള്‍ എയര്‍പോര്‍ട്ടില്‍ വിളിച്ച് ഭീഷണി മുഴക്കിയതിന് അറസ്റ്റിലായിരുന്നു. ഈ കേസില്‍ ജയിലില്‍ ശിക്ഷയും അനുഭവിച്ചിരുന്നു.
Post Your Comments