ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ പുതിയ ബൗളിംഗ് പരിശീലകനെ നിയമിച്ചു. മുന്‍ ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ ഓട്ടിസ് ഗിബ്സണെയാണ് പുതിയ പരിശീലകനായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നിയമിച്ചത്. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. നേരത്തെ 2019 ഓഗസ്‌റ്റോടെ ദക്ഷിണാഫ്രിക്കയുമായുള്ള കരാര്‍ ഗിബ്സണ്‍ അവസാനിപ്പിച്ചിരുന്നു. ഡിസംബറില്‍ കാലാവധി അവസാനിച്ച ചാള്‍ ലാങ്വെല്‍ഡറ്റിന് പകരക്കാരനായാണ് ഓട്ടിസ് ഗിബ്സന്റെ വരവ്.
ജനുവരി 24ന് തുടങ്ങുന്ന പാകിസ്ഥാനെതിരെയുള്ള പരമ്പരയാവും ഗിബ്‌സന്റെ ആദ്യ ചുമതല. ടീമിനൊപ്പം അദ്ദേഹവും പാകിസ്താനിലേക്ക് ഉണ്ടാകും. വെസ്റ്റ് ഇന്‍ഡീസിന്റെ കോച്ചായും ഇംഗ്ലണ്ടിന്റെ ബൗളിങ് പരിശീലകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. നേരത്തെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ക്ലബായ കുമില്ല വാരിയേഴ്‌സിന്റെ ഭാഗമായിരുന്നു ഗിബ്സണ്‍. രാജ്യാന്തര തലത്തില്‍ പരിചയസമ്പന്നനായ ഗിബ്സണിന്റെ സാന്നിധ്യം ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് കരുത്താകുമെന്നാണ് പ്രതീക്ഷ.
Post Your Comments