ധാക്ക: ബംഗ്ലാദേശിന്റെ പേസ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാനെ വിദേശ ടി20 ലീഗുകളില്‍ കളിക്കുന്നതില്‍ നിന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് വിലക്കി. കുറഞ്ഞത് രണ്ട് വര്‍ഷത്തേക്ക് താരത്തോട് വിദേശ ലീഗുകളില്‍ കളിക്കരുതെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ആവശ്യപ്പെട്ടു. വിന്‍ഡീസ് പരമ്പരയിൽ കളിക്കാതിരിക്കാൻ കാരണം ഐപിഎലില്‍ കളിക്കുമ്പോളേറ്റ പരിക്കുമൂലമായിരുന്നു. ഇതാണ് ബംഗ്ലാദേശ് ബോർഡിനെ ചൊടിപ്പിച്ചത്.
Also Read: സിംബാബ്‌വെയെ തകർത്ത് പാക്കിസ്ഥാൻ
Post Your Comments