
ഇടുക്കി :കമ്പംമേട്ടിൽ സുഹൃത്തുക്കൾ തമ്മിൽ തർക്കത്തിനിടെ വെടിവയ്പ്. തണ്ണിപ്പാറ സ്വദേശി ഉല്ലാസിന്റെ ഇരുകാലുകളും വെടിയേറ്റ് തകർന്നു. കട്ടേക്കാനം സ്വദേശിയായ ചക്രപാണി സന്തോഷാണ് വെടിവച്ചത്. വെടിവെച്ച ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. ചക്രപാണി സന്തോഷിനായി പൊലീസ് തിരച്ചിൽ നടത്തുകയാണ്. മുൻപും സമാനമായ വെടിവയ്പ് കേസിൽ ചക്രപാണി സന്തോഷ് പ്രതിയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഉല്ലാസിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments