Latest NewsIndiaNews

ഡിസംബര്‍ 26ന് ദൃശ്യമായ വലയ സൂര്യഗ്രഹണം നഗ്‌നനേത്രങ്ങള്‍ കൊണ്ട് കണ്ട 15 വിദ്യാര്‍ത്ഥികളുടെ കാഴ്ചയ്ക്ക് ഗുരുതര തകരാര്‍ : ഞെട്ടിയ്ക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ആശുപത്രി അധികൃതര്‍

ജയ്പൂര്‍: ഇന്ത്യയില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 26ന് ദൃശ്യമായ വലയ സൂര്യഗ്രഹണം നഗ്‌നനേത്രങ്ങള്‍ കൊണ്ട് കണ്ട 15 വിദ്യാര്‍ത്ഥികളുടെ കാഴ്ചയ്ക്ക് ഗുരുതര തകരാര്‍ സംഭവിച്ചു. രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് കാഴ്ചയ്ക്ക് വൈകല്യം സംഭവിച്ചതായി റിപ്പോര്‍ട്ടുള്ളത്. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പത്തിനും ഇരുപതിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് കണ്ണിന് സാരമായി പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്

Read Also : ഡിസംബര്‍ 26 ലെ ഏറ്റവും വലിയ സൂര്യഗ്രഹണം കാണാന്‍ കേരളവും… അപൂര്‍വ പ്രതിഭാസം ദൃശ്യമാകുന്നത് രാവിലെ എട്ടിനും 11നും ഇടയില്‍

ജയ്പൂര്‍ എസ്എംഎസ് ഹോസ്പിറ്റലിലെ നേത്രരോഗ വിഭാഗത്തിലാണ് കുട്ടികള്‍ ചികിത്സ തേടിയിരിക്കുന്നത്. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ സൂര്യഗ്രഹണം കാണാന്‍ ശ്രമിച്ചതാണ് കുട്ടികളുടെ കാഴ്ചയെ ബാധിച്ചതെന്നും ഇത്തരം 15 കേസുകള്‍ ആശുപത്രിയിലെത്തിയതായും നേത്രരോഗ വിഭാഗം തലവന്‍ കമലേഷ് ഖില്‍നാനി പറഞ്ഞതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. സൂര്യഗ്രഹണം നേരിട്ട് വീക്ഷിച്ചത് മൂലം ഇവരുടെ റെറ്റിനയ്ക്ക് സാരമായി പൊള്ളലേറ്റതായും പൂര്‍ണ്ണമായും കാഴ്ച തിരിച്ച് കിട്ടില്ലെന്നും ഡോക്ടര്‍ പറയുന്നു. മൂന്ന് മുതല്‍ ആറാഴ്ച വരെ നീണ്ട് നില്‍ക്കുന്ന സാന്ത്വന ചികിത്സമാത്രമേ നല്‍കാന്‍ കഴിയുകയുള്ളൂവെന്നാണ് വിശദീകരണം. ഇത് വഴി കാഴ്ച ഭാഗികമായി തിരിച്ച് കിട്ടിയേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button