KeralaLatest NewsNews

ഡിസംബര്‍ 26 ലെ ഏറ്റവും വലിയ സൂര്യഗ്രഹണം കാണാന്‍ കേരളവും… അപൂര്‍വ പ്രതിഭാസം ദൃശ്യമാകുന്നത് രാവിലെ എട്ടിനും 11നും ഇടയില്‍

തിരുവനന്തപുരം: ഡിസംബര്‍ 26 ലെ ഏറ്റവും വലിയ സൂര്യഗ്രഹണം കാണാന്‍ കേരളവും.. അപൂര്‍വ പ്രതിഭാസം ദൃശ്യമാകുന്നത് രാവിലെ എട്ടിനും 11നും ഇടയിലാണ്. രാവിലെ എട്ട് മണിക്കും 11 മണിക്കും ഇടയിലായിരിക്കും കേരളമുള്‍പ്പെടെയുള്ള മേഖലകളില്‍ ഈ അപൂര്‍വ്വ പ്രതിഭാസം ദൃശ്യമാകുക. ഭൂമിക്കും സൂര്യനും ഇടയില്‍ ചന്ദ്രന്‍ വരുന്നത് മൂലം സൂര്യ ബിംബം മറയ്ക്കപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ചന്ദ്രന്‍ പൂര്‍ണ്ണമായു സുൂര്യനെ മറച്ചാല്‍ അത് പൂര്‍ണ്ണ ഗ്രഹണം, ദീര്‍ഘവൃത്താകൃതിയിലാണ് ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നത്. അതിനാല്‍ ഭൂമിയില്‍ നിന്ന ചന്ദ്രനിലേക്കുള്ള അടുത്ത ദൂരം കൂടുകയും കുറയുകയും ചെയ്യും. അതിനനുസരിച്ച ഭൂമിയില്‍ നിന്ന് നോക്കുന്ന ആള്‍ക്ക് ചന്ദ്രന്റെ വലിപ്പവും മാറുന്നതായി തോന്നും, ഭൂമിയില്‍ നിന്ന് ചന്ദ്രന്‍ കൂടുതല്‍ അകന്ന് നില്‍ക്കുന്ന സമയത്താണ് ഗ്രഹണമെങ്കില്‍ ചന്ദ്രനും സൂര്യനും നേര്‍രേഖയില്‍ വന്നാലും സൂര്യബിംബം മുഴുവനായി മറയ്ക്കപ്പെടില്ല.

ചന്ദ്രന് ചുറ്റും ഒരു പ്രകാശ വലയം ബാക്കിയാകും. ഇതാണ് വലയ ഗ്രഹണം. സൂര്യ പ്രകാശം മൂലമുള്ള ചന്ദ്രന്റെ നിഴല്‍ പതിക്കുന്ന മേഖലകളിലും അതിന് ചുറ്റുമുള്ള കുറച്ച് പ്രദേശങ്ങളിലും മാത്രമാണ് ഗ്രഹണം കാണാന്‍ കഴിയുക. ഒരേ സമയം ഭൂമിയിലെ എല്ലായിടങ്ങളിലും ഗ്രഹണം അനുഭവപ്പെടില്ല.

സൗദി അറേബ്യ മുതല്‍ പടിഞ്ഞാറന്‍ ശാന്ത സമുദ്രത്തിലെ ഗുവാം വരെയുള്ള പ്രദേശങ്ങളിലാണ് ഡിസംബര്‍ 26ന് ഗ്രഹണം കാണാന്‍ കഴിയുന്നത്.കേരളത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ വലയസൂര്യഗ്രഹണമായും തെക്കന്‍ ഭാഗങ്ങളില്‍ ഭാഗിക ഗ്രഹണമായും കാണാന്‍ കഴിയും.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലും മലപ്പുറത്തിന്റെയും പാലക്കാടിന്റെയും ഭൂരിഭാഗം പ്രദേശങ്ങളിലും വലയ ഗ്രഹണം പൂര്‍ണ്ണ തോതില്‍ ആസ്വദിക്കാം, തൃശ്ശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ഭാഗിക ഗ്രഹണമായിരിക്കും കാണാനാവുക.

കേരളത്തില്‍ ഏതൊരിടത്തും സൂര്യബിംബത്തിന്റെ 87 – 93 ശതമാനം വരെയും മറയും. ധാരാളം അന്ധവിശ്വാസങ്ങളും, കപടശാസ്ത്രധാരണകളും സൂര്യഗ്രഹണത്തെ പറ്റി പ്രചാരത്തിലുണ്ടെങ്കിലും ഇവയൊന്നും കാര്യമാക്കാതെ ആഘോഷമാക്കേണ്ടതാണ് ഈ അപൂര്‍വ്വ പ്രതിഭാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button