
റിയാദ് : സൗദി രാജകുമാരന്‍ അന്തരിച്ചു. സൗദി രാജകുടുംബാംഗം ബന്തര്‍ ബിന്‍ മുഹമ്മദ് ബിന്‍ അബ്‍ദുല്‍ റഹ്മാന്‍ ബിൻ ഫൈസൽ അൽ സൗദ് അന്തരിച്ച വിവരം റോയല്‍ കോര്‍ട്ട് ആണ് പ്രസ്താവനയിലൂടെ അറിയിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം അസര്‍ നമസ്കാരത്തിന് ശേഷം റിയാദിലെ ഇമാം തുര്‍കി ബിന്‍ അബ്ദുല്ല പള്ളിയില്‍ മയ്യിത്ത് നമസ്കാരം നടക്കുമെന്നു പ്രസ്താവനയില്‍ പറയുന്നു.
അതേസമയം സൗദി രാജകുമാരന്‍ ബന്തര്‍ ബിന്‍ മുഹമ്മദ് ബിന്‍ അബ്‍ദുല്‍ റഹ്മാന്‍ ബിൻ ഫൈസൽ അൽ സൗദിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ സഊദിനാണ് ശൈഖ് മുഹമ്മദ് അനുശോചന സന്ദേശമയച്ചത്.
Post Your Comments