Latest NewsNewsInternational

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിയ്ക്കാന്‍ മൂന്ന് ബില്യണ്‍ വാഗ്ദാനം ചെയ്ത് ഇറാനിയന്‍ നിയമവിദഗ്ദ്ധന്‍

 

ടെഹ്‌റാന്‍ : യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിയ്ക്കാന്‍ മൂന്ന് ബില്യണ്‍ വാഗ്ദാനം ചെയ്ത് ഇറാനിയന്‍ നിയമവിദഗ്ദ്ധന്‍. ആരാണോ ട്രംപിനെ വധിയ്ക്കുന്നത് അവര്‍ക്ക് മൂന്ന് ബില്യണ്‍ ഡോളര്‍ നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നതെന്ന് ഇറാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read Also : ഖാസിം സുലൈമാനി വധം: ട്രംപ് പച്ചക്കള്ളം പറയുന്നു? അമേരിക്കയ്ക്ക് കനത്ത തിരിച്ചടിയാണ് ഇറാൻ നൽകിയതെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്(വീഡിയോ)

ട്രംപിനെ വധിയ്ക്കുന്നത് കെര്‍മാന്‍ പ്രവിശ്യയിലെ ജനങ്ങള്‍ക്കു വേണ്ടിയാണെന്നും അതിനാണ് ഇത്രയും വലിയ തുക സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഇറാനിയന്‍ പാര്‍ലമെന്റ് അംഗം പറയുന്നു.

ഇക്കഴിഞ്ഞ ജനുവരി മൂന്നിന് യുഎസ് ഇറാഖ് പ്രവിശ്യയിലേയ്ക്ക് നടത്തിയ റോക്കറ്റ്-മിസൈല്‍ ആക്രമണത്തില്‍ ഇറാനിയന്‍ രഹസ്യവിഭാഗം തലവന്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടിരുന്നു. ഖാസിം സുലൈമാനിയുടെ ജന്മനാടാണ് കെര്‍മാന്‍. സുലൈമാനിയുടെ വധത്തെ തുടര്‍ന്ന് പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തി യു.എസ്-ഇറാന്‍ ബന്ധം വഷളായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button