KeralaLatest NewsNews

പോളിയോ തുള്ളിമരുന്ന് ; സംസ്ഥാനത്ത് 4.90 ലക്ഷം കുട്ടികള്‍ക്ക് കൊടുത്തില്ല.

ആലപ്പുഴ: ആരോഗ്യവകുപ്പ് സജ്ജമാക്കിയ കേന്ദ്രങ്ങളില്‍ സംസ്ഥാനത്തെ 4,90,645 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കാനായില്ല. രക്ഷിതാക്കള്‍ കുട്ടികളെ എത്തിക്കാതിരുന്നതാണ് കാരണം. തുള്ളിമരുന്ന് വിതരണത്തില്‍ സംസ്ഥാനത്ത് ഏറ്റവും പിന്നില്‍ മലപ്പുറം ജില്ലയാണ്. ഇവിടത്തെ 54 ശതമാനം കുട്ടികള്‍ക്ക് മാത്രമേ പോളിയോ തുള്ളിമരുന്ന് നല്‍കിയിട്ടൊള്ളു. ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് പള്‍സ് പോളിയോ നല്‍കിയത് ഇടുക്കി ജില്ലയാണ്. 98 ശതമാനം കുട്ടികള്‍ക്കും ഇവിടെ പോളിയോ നല്‍കി.

സംസ്ഥാനത്തെ 24,50,477 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇതില്‍ 19,59,832 കുട്ടികള്‍ക്ക് 19-ന് തുള്ളിമരുന്ന് നല്‍കി. ആകെ കുട്ടികളുടെ 80 ശതമാനമാണിത്. 20 ശതമാനം കുട്ടികള്‍ ഇപ്പോഴും വാക്‌സിനേഷന് പുറത്താണ്. കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, തുടങ്ങിയ സ്ഥലങ്ങളിലടക്കം 23,466 ബൂത്തുകള്‍ സജ്ജമാക്കിയിരുന്നു. ഇന്നും കൂടെ ആരോഗ്യവകുപ്പ് അധികൃതര്‍ വീടുകളില്‍ നേരിട്ടെത്തി തുള്ളിമരുന്ന് നല്‍കും.

തുള്ളിമരുന്ന് വിതരണം ജില്ല ശതമാനം

തിരുവനന്തപുരം 96

കൊല്ലം 90

പത്തനംതിട്ട 87

ആലപ്പുഴ 89

കോട്ടയം 88

ഇടുക്കി 98

എറണാകുളം 92

തൃശ്ശൂര്‍ 88

പാലക്കാട് 77

മലപ്പുറം 54

കോഴിക്കോട് 80

വയനാട് 79

കണ്ണൂര്‍ 82

കാസര്‍കോട് 71

shortlink

Related Articles

Post Your Comments

Related Articles


Back to top button