
അനെർട്ടിൽ താത്കാലിക പ്രോജക്ട് പ്രവൃത്തികളിൽ രണ്ട് പ്രോജക്ട് ഇന്റേൺസിനുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ 22ന് നടക്കും. യോഗ്യത: റിന്യൂവബിൾ എനർജിയിൽ എം.ടെക്. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 11ന് അനെർട്ട് കേന്ദ്രകാര്യാലയത്തിൽ എത്തണം. പ്രായപരിധി 40 വയസ്സ്. 60 ദിവസത്തേക്കാണ് നിയമനം. വേതനം പ്രതിമാസം 25,000 രൂപ വിശദവിവരങ്ങൾ www.anert.gov.in ൽ ലഭ്യമാണ്.
Post Your Comments