ന്യൂസിലന്‍ഡ് പര്യടനത്തില്‍ ആരാകും വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് അണിയുക എന്ന ആകാംക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. വിക്കറ്റിന് പിന്നില്‍ കെ എല്‍ രാഹുല്‍ തുടരുമെന്ന സൂചനയാണ് കഴിഞ്ഞദിവസം വിരാട് കോലി നല്‍കിയത്. എന്നാല്‍ ഇതിനോട് വിയോജിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് സുനില്‍ ഗാവസ്‌കര്‍. ഇന്ത്യന്‍ ടീമിന്റെ നിശ്ചിത ഓവര്‍ ടീമിന്റെ വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് തന്നെ മതിയെന്നണ് സുനില്‍ ഗാവസ്‌കര്‍ പറയുന്നത്.
റിഷഭ് പന്തിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ കെ.എല്‍ രാഹുലായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍. ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ റിഷഭ് പന്ത് പരിക്ക് മാറി വന്നിട്ടും കെ.എല്‍ രാഹുല്‍ തന്നെയായിരുന്നു ഇന്ത്യയുടെ കീപ്പര്‍. ബാറ്റിംഗിലും താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അതുകൊണ്ട് തന്നെ ന്യൂസിലാന്‍ഡ് പരമ്പരയിലും കെ.എല്‍ രാഹുല്‍ തന്നെ വിക്കറ്റ് കീപ്പറാവുമെന്ന സൂചനയും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി നല്‍കിയിരുന്നു.
എന്നാല്‍ ഇതിന് വിയോജിപ്പ് രേഖപ്പെടുത്തിയാണ് ഗവാസ്‌കര്‍ രംഗത്ത് വന്നിരിക്കുന്നത്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ റിഷഭ് പന്തിനൊപ്പമാണ് താനെന്നും. ടീമിനായി ആറാം നമ്പറില്‍ പന്തിന് ഫിനിഷറുടെ റോള്‍ നിറവേറ്റാനാകുമെന്നും ടീമില്‍ രണ്ട് ഇടംകൈയന്‍മാര്‍ കളിക്കുന്നത് ടീമിന് ഗുണം ചെയ്യുമെന്നും അതിനാലാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി റിഷഭിനെ നിര്‍ദേശിക്കുന്നതെന്നും ഗവാസ്‌കര്‍ പറഞ്ഞു. നിലവില്‍ ശിഖര്‍ ധവാന്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഇടം കയ്യന്‍ ബാറ്റ്‌സ്മാനായിട്ടുള്ളത്.
Post Your Comments