ന്യൂസിലാന്‍ഡ് പരമ്പരക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. പരിക്കാണ് വീണ്ടും വില്ലനായി എത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മ്മക്കാണ് പരിക്ക് ഏറ്റിരിക്കുന്നത്. ഓപ്പണര്‍ ശിഖര്‍ ധവാന്റെ പരിക്കിന് പിന്നാലെയാണ് ഇഷാന്ത് ശര്‍മ്മയുടെ പരിക്കിന്റെ വാര്‍ത്തകള്‍ പുറത്തുവരുന്നത്. രഞ്ജി ട്രോഫി മത്സരത്തില്‍ ഡല്‍ഹിക്ക് വേണ്ടി കളിക്കുമ്പോഴാണ് താരത്തിന് പരിക്കേറ്റത്.
വിദര്‍ഭക്കെതിരെയായിരുന്നു ഡല്‍ഹിയുടെ രഞ്ജി ട്രോഫി മത്സരം. ഈ സീസണിലെ ഇഷാന്ത് ശര്‍മയുടെ അവസാന രഞ്ജി ട്രോഫി മത്സരം കൂടിയായിരുന്നു ഇത്. വിദര്‍ഭക്കെതിരെ രഞ്ജി മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ ബൗള്‍ ചെയ്ത ശേഷം എല്‍.ബി.ഡബ്ലിയുവിന് വേണ്ടി അമ്പയറോട് അപ്പീല്‍ ചെയ്യുന്നതിനിടെ തെന്നി വീഴുകയായിരുന്നു താരം. ആംഗിളിന് പരിക്കേറ്റ ഇഷാന്ത് ശര്‍മ്മ വേദനകൊണ്ട് പുളഞ്ഞ് സപ്പോര്‍ട്ടിങ് സ്റ്റാഫിന്റെ കൂടെ ഗ്രൗണ്ട് വിടുകയായിരുന്നു. താരത്തിന്റെ പരിക്കിനെ കുറിച്ച് കൂടുതലായി ഒന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ഉണ്ടാവുമെന്ന് കരുതപ്പെട്ടിരുന്ന താരമാണ് ഇഷാന്ത് ശര്‍മ്മ. ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യ രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് കളിക്കുക
Post Your Comments