
ന്യൂസിലാന്റ് പര്യടനത്തിനായി ഇന്ത്യന്‍ ടീം യാത്ര തിരിച്ചു. ഇന്നലെ രാത്രിയാണ് ന്യൂസിലാന്‍ഡിലേക്ക് ഇന്ത്യന്‍ ടീം യാത്ര തിരിച്ചത്. അഞ്ച് ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും ആണ് ന്യൂസിലാന്റ് പര്യടനത്തില്‍ ഉള്ളത്. 2020ലെ ഇന്ത്യയുടെ ആദ്യ വിദേശപര്യടനം ആണിത്
ഓസ്ട്രേലിയയെ 2-1ന് പരാജയപെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ന്യൂസിലാന്റിലേക്ക് പറന്നത്. ആദ്യ മത്സരം 10 വിക്കറ്റിന് ദയനീയമായി പരാജയപ്പെട്ടതിന് ശേഷം ഗംഭിര തിരിച്ചുവരവ് നടത്തിയാണ് ഇന്ത്യ ഓസ്ട്രേലിയക്കെതിരെ പരമ്പര സ്വന്തമാക്കിയത്.
പരമ്പരയിലെ ആദ്യ ട്വന്റി20 മത്സരം വെള്ളിയാഴ്ചയാണ് നടക്കുക. കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ 18റണ്‍സിന് ന്യൂസിലാന്റിനോട് തോറ്റതിന് ശേഷം ആദ്യമായിട്ടാണ് ഇന്ത്യ ന്യൂസിലാന്റിനെ നേരിടുന്നത്.
ഇന്ത്യന്‍ ടീം : വിരാട് കോലി(നായകന്), രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, ശിവം ദുബെ, ലോകേഷ് രാഹുല്‍, ഋഷഭ് പന്ത്, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി, ശാര്‍ദുല്‍ ഠാക്കൂര്‍.
Post Your Comments