
മലപ്പുറം: കാളികാവില്‍ മുഹമ്മദലി എന്നയാളുടെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍; സംഭവത്തില്‍ മുഹമ്മദിന്റെ ഭാര്യയും കാമുകനും അറസ്റ്റില്‍. ഭാര്യ ഉമ്മുല്‍ ഷാഹിദ, ഇവരുടെ കാമുകന്‍ ജെയ്‌മോന്‍ എന്നിവരാണ് അറസ്റ്റില്‍. 2018 സെപ്തംബര്‍ ആറിനാണ് മുഹമ്മദലി മരണമടഞ്ഞത്.കാളികാവ് അഞ്ചച്ചവിടിക്കടുത്ത് മൈലാടിയിലെ മരുദത്ത് മുഹമ്മദലി (49) ആണ് സ്വന്തം വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. നാലാം ദിവസം ഭാര്യ ഉമ്മുല്‍ ഷാഹിറ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍മക്കളുമായി അപ്രത്യക്ഷയാവുകയായിരുന്നു.
മുഹമ്മദലിയുടെ മരണശേഷം ഭാര്യയുടെ ഈ ഒളിച്ചോട്ടമാണ് കൊലപാതകമാണെന്ന സംശയം ഉയര്‍ന്നത്. മുഹമ്മദലി മരിച്ച ദിവസം ഇവരുടെ വീട്ടിലുണ്ടായിരുന്ന സുഹൃത്തും കൊല്ലം സ്വദേശിയുമായ ആളുടെ ഒപ്പമാണ് ഉമ്മല്‍ ഷാഹിറ ഒളിച്ചുപോയതെന്നായിരുന്നു സൂചന. ഇരുവരും ചേര്‍ന്ന് മുഹമ്മദലിക്ക് വിഷം നല്‍കിയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. സാധാരണ മരണമെന്ന നിലയിലാണ് സംസ്‌കാരം നടത്തിയത്.
മരണത്തില്‍ സംശയം തോന്നിയ നാട്ടുകാരും ബന്ധുക്കളും കാളികാവ് പോലീസിന് പരാതി നല്‍കിയതോടെ കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 29ന് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്തു. വിഷാംശം ഉള്ളില്‍ ചെന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതോടെയാണ് കൊലപാതകമാണെന്ന സംശയം ബലപ്പെട്ടത്. ഇവര്‍ക്കായി പോലീസ് ഇതര സംസ്ഥാനങ്ങളില്‍ അടക്കം നേരത്തെ തെരച്ചില്‍ നടത്തിയിരുന്നു. പോലീസ് രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 112/18, 113/18 എന്നീ കേസുകളാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിച്ചത്.
Post Your Comments