പരിക്കേറ്റ് ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തും. ഇന്ന് മുതല്‍ താരം അക്കാദമിയില്‍ പരിശീലനം നടത്തുമെന്നാണ് സൂചനകള്‍. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലവന്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡാണ്. താരത്തോട് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം തുടരാന്‍ ഇന്ത്യന്‍ ടീം മാനേജ്മന്റ് നിര്‍ദേശം നല്‍കുകയായിരുന്നു.
15-20 ദിവസത്തോളം പാണ്ഡ്യ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തും. പരിശീലനം കഴിയുന്നതോടെ പാണ്ഡ്യ ഇന്ത്യന്‍ ടീമിനൊപ്പം കളിക്കാനുള്ള ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷയിലാണ്. നേരത്തെ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലേക്ക് വിളിച്ചിരുന്നെങ്കിലും ഫിറ്റ്‌നെസ് ടെസ്റ്റില്‍ പരാജയപ്പെടുകയായിരുന്നു താരം. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിന മത്സരത്തിന് മുന്‍പ് ഹര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിനൊപ്പം നെറ്റ്‌സില്‍ പരിശീലനം നടത്തിയിരുന്നു.
Post Your Comments