അഹമ്മദാബാദ് : ഗുജറാത്തിലെ വ്യാപാര കേന്ദ്രത്തില്‍ വന്‍ തീപിടുത്തം. ഗുജറാത്തിലെ സൂററ്റിലുള്ള വ്യാപാര കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്. നാല്‍പതിലേറെ അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം.
തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. തീപിടുത്തതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അഗ്നിശമന സേനയുടെ 40 യൂണിറ്റ് സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമം തുടരുന്നതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ALSO READ: യൂബര്‍ ഈറ്റ്‌സിന്റെ സേവനങ്ങള്‍ ഇനിയില്ല; യൂബര്‍ ഈറ്റ്സ് ഇന്ത്യയെ ഏറ്റെടുത്ത് സൊമാറ്റോ
നഗരത്തിൽ 20 പേരുടെ മരണത്തിനിടയാക്കിയ കോച്ചിംഗ് സെന്റർ തീപിടുത്തം നടന്ന് മാസങ്ങൾക്ക് ശേഷമാണ് പുതിയ അപകടം. സൂറത്തിലെ ഇരുനില കെട്ടിടമായ തക്ഷശില ആർക്കേഡിൽ കഴിഞ്ഞ മെയ് മാസമാണ് വൻ അഗ്നി ബാധയുണ്ടായത്. 14നും 17നും ഇടയിലുള്ള വിദ്യാർഥികൾക്കായിരുന്നു അന്ന് ജീവൻ പൊലിഞ്ഞത്.
Gujarat: Fire breaks out in Raghuveer Market in Surat. 40 fire tenders at the spot pic.twitter.com/k0FQRpyFTM
— ANI (@ANI) January 21, 2020
Post Your Comments