
അഹമ്മദാബാദ്•14 കാരനായ മകനെ, മകന്റെ 26 വയസുകാരിയായ വനിതാ ക്ലാസ് ടീച്ചര്‍ക്കൊപ്പം കാണാതായെന്ന പരാതിയുമായി പിതാവ് പോലീസ് സ്റ്റേഷനില്‍. ഗാന്ധിനഗറിലെ ഉദ്യോഗ് ഭവനിൽ ജോലി ചെയ്യുന്നയാളാണ് പരാതിയുമായി ഗാന്ധിനഗര്‍ പോലീസിനെ സമീപിച്ചത്. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കൗമാരക്കാരനായ മകനെ യുവതി വശീകരിച്ച് തന്നോടൊപ്പം കൊണ്ടുപോയതായി പിതാവില്‍ പരാതിയില്‍ ആരോപിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ കുട്ടിയെയും ക്ലാസ് ടീച്ചറെയും കാണാനില്ല.
കാണാതായ ആൺകുട്ടിയുമായി ഒരു വർഷത്തോളമായി വനിതാ ടീച്ചർ വളരെ അടുപ്പത്തിലായിരുന്നുവെന്നും സ്‌കൂൾ അധികൃതർ അടുത്തിടെ അവരെ ശാസിച്ചിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അവരുടെ ബന്ധം അംഗീകരിക്കാത്തതിനാൽ, അവർ വെള്ളിയാഴ്ച വീട് വിട്ടിറങ്ങിയതായും പോലീസ് പറഞ്ഞു.
കൗമാരക്കാരനായ വിദ്യാർത്ഥിയുമായി ഒരു വനിതാ അധ്യാപിക ഒളിച്ചോടിയ സംഭവം വളരെ അപൂർവമാണെന്ന് അധികൃതർ പറഞ്ഞു.
ഗാന്ധിനഗർ ജില്ലയിലെ കലോൽ സിറ്റി പോലീസിൽ ഐപിസി സെക്ഷൻ 363 പ്രകാരം ഒളിച്ചോട്ടത്തിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കലോൽ പട്ടണത്തിലെ ദർബാരി ചാവലിൽ താമസിക്കുന്നയാളാണ് അധ്യാപികയെന്ന് പരാതിയിൽ പറയുന്നു.
മൊബൈല്‍ ഫോണ്‍ കൈവശം വയ്ക്കാത്തതിനാൽ കാണാതായ ഇരുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കലോൽ സിറ്റി പോലീസ് ഇൻസ്പെക്ടർ കെ കെ ദേശായി പറഞ്ഞു.
Post Your Comments