കടുത്തുരുത്തി: വീടിനുള്ളില്‍ തൊട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന രണ്ടു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. വീട്ടുകാര്‍ ബഹളംവച്ചതിനെത്തുടര്‍ന്നു നാടോടി സ്‌ത്രീ ഓടി രക്ഷപെട്ടു. ഇന്നലെ രാവിലെ പതിനൊന്നോടെ കടുത്തുരുത്തിക്കു സമീപം അലരിയിലാണു സംഭവം. അലരി കുന്നശേരിയില്‍ കുഞ്ഞുമോന്റെ മകന്‍ ഷിബുവിന്റെയും നിമ്മിയുടെയും രണ്ടു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാനാണു ശ്രമം നടന്നത്.
വീടിനുള്ളിലെ തൊട്ടില്‍ കുഞ്ഞിനെ കിടത്തിയിട്ടു വീടിന്റെ പുറകില്‍ നിന്ന് തുണി കഴുകുകയായിരുന്നു മാതാവ് നിമ്മി. ഭര്‍ത്താവ് ഷിബുവും അമ്മയും മൂത്ത കുഞ്ഞും കൂടി പള്ളിയിലേക്കും പോയി ഈ സമയത്താണ് നാടോടി സ്ത്രീ എത്തിയത്. . വീടിന്റെ തുറന്നുകിടന്ന മുന്‍വശത്തെ വാതിലിലൂടെ അകത്തു കയറിയ നാടോടിസ്ത്രീ തൊട്ടിലിന് അരികില്‍ എത്തി. പുറത്തുണ്ടായിരുന്ന നിമ്മി തൊട്ടിലിന് അരികെ നാടോടിസ്ത്രീ നില്‍ക്കുന്നതു കണ്ടു.പുറത്ത് നിന്ന നിമ്മി അടിക്കടി ജനലിലൂടെ കുഞ്ഞിനെ നോക്കുന്നുണ്ടായിരുന്നു.
ഇതാണ് രക്ഷയായത്. നാടോടി സ്ത്രീയെ കണ്ട് നിമ്മി ബഹളം വച്ചതോടെ ഇവര്‍ പുറത്തേക്ക് ഓടി. പൂവക്കോട് റോഡില്‍ നിന്നാണ് ഇവര്‍ തോളില്‍ ഭാണ്ഡക്കെട്ടുമായി കെഎസ് പുരം ഭാഗത്ത് എത്തിയതെന്നു പൊലീസ് പറഞ്ഞു. വെള്ളിയാഴ്ചയായിരുന്നു കുഞ്ഞിന്റെ മാമോദീസ. വിദേശത്തായിരുന്നു ഷിബുവും നിമ്മിയും.
ആ നിമിഷം മുറിക്കുള്ളിലേക്കു നോക്കിയില്ലായിരുന്നെങ്കില്‍ എന്റെ കുഞ്ഞിനെ നഷ്ടപ്പെടുമായിരുന്നു. നിമ്മി പറയുന്നു.പഞ്ചായത്തംഗം അനില്‍ കുമാറിന്റെയും നാട്ടുകാരുടെയും പോലീസിന്റെയും നേതൃത്വത്തില്‍ മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 35 വയസ് തോന്നിക്കുന്ന കറുത്ത ഉയരം കൂടിയ മൂക്കുത്തിയിട്ട തമിഴ് സ്‌ത്രീയാണു വീടിനുള്ളില്‍ കയറിയെതെന്നു നിമ്മി പോലീസിനോട് പറഞ്ഞു.
ഈ സമയം ഷിബുവും അമ്മയും പള്ളിപ്പെരുന്നാളിനു പോയിരിക്കുകയായിരുന്നു. കുഞ്ഞുമോനും നിമ്മിയും മാത്രമാണു വീട്ടില്‍ ഉണ്ടായിരുന്നത്. കുഞ്ഞുമോന്‍ മുറിക്കകത്തേയ്‌ക്കു കയറിയപ്പോഴാണു നാടോടി സ്‌ത്രീ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. നാടോടി സ്‌ത്രീ തനിച്ചല്ലെന്നും അവരോടൊപ്പം മറ്റൊരു സ്‌ത്രീ കൂടിയുണ്ടായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.
Post Your Comments