Latest NewsKeralaNews

ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള അഭിപ്രായം വ്യത്യാസം : നിലപാട് വ്യക്തമാക്കി നിയമ മന്ത്രി എകെ ബാലന്‍

ആലപ്പുഴ: ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള അഭിപ്രായം വ്യത്യാസം . നിലപാട് വ്യക്തമാക്കി നിയമ മന്ത്രി എകെ ബാലന്‍. ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള അഭിപ്രായം വ്യത്യാസം വാര്‍ത്തയാകുന്നതിനിടെയാണ് തന്റെ നിലപാട് വ്യക്തമാക്കി മന്ത്രി എകെ ബാലന്‍ രംഗത്ത് എത്തിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയെ ചൊല്ലി ഗവര്‍ണറും കേരള സര്‍ക്കാരും തമ്മില്‍ അഭിപ്രായ വ്യത്യാസം ഇല്ലെന്ന് എകെ ബാലന്‍ ആവര്‍ത്തിച്ചു. പ്രകോപനം ഉണ്ടാക്കാന്‍ ആരും ശ്രമിക്കരുത്. പ്രശ്നം ഒരിക്കലും വ്യക്തിപരമല്ല. നിയമപരമായ വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അത് നിയമപരമായി തന്നെ പരിഹരിക്കുമെന്നും എകെ ബാലന്‍ ആലപ്പുഴയില്‍ പറഞ്ഞു.

Read Also : ദേശീയ പൗരത്വ നിയമം : സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍: പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതം

നിയമപരമായാണ് സംസ്ഥാന സര്‍ക്കാര്‍ നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ത്തതും കേന്ദ്ര നിയമത്തിനെതിരെ പ്രമേയം പാസാക്കിയതും. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനും സംസ്ഥാന സര്‍ക്കാരിന് അവകാശം ഉണ്ട്. സുപ്രീംകോടതിയില്‍ നിന്ന് എന്ത് തീരുമാനം വരുന്നു എന്ന് നേക്കിയാണ് ഇക്കാര്യത്തില്‍ തുടര്‍ നടപടി എടുക്കേണ്ടത്. അങ്ങനെ മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും എകെ ബാലന്‍ വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button