KeralaLatest NewsNews

എല്ലാം തികഞ്ഞവനെന്ന് ഗവര്‍ണര്‍ പറഞ്ഞാല്‍, നിങ്ങള്‍ റബ്ബര്‍ സ്റ്റാമ്പാണെന്ന് പറയാനുള്ള ചങ്കൂറ്റം സര്‍ക്കാരിനുണ്ടാകണം; കെ മുരളീധരൻ

മലപ്പുറം: കേരള ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമർശനവുമായി കെ മുരളീധരന്‍. കേന്ദ്രത്തിന്റെ നയം മെഷിനറിയായി നടപ്പാക്കുകയാണ് കേരള ഗവര്‍ണര്‍ ചെയ്യുന്നതെന്നും ഒരു ഗവര്‍ണര്‍ എന്നത് എന്തും ചെയ്യാനുള്ള ലൈസന്‍സല്ലെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാരുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കണ്ടത് ഗവര്‍ണറാണ്. ബില്ല് ഒപ്പ് വെക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. കേരള സർക്കാരിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. ഗവര്‍ണറോട് കോടതിയില്‍ പോകുന്നത് ഞങ്ങളുടെ അവകാശമാണെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് എന്ത് കൊണ്ട് കഴിയുന്നില്ല? എന്തിനാണ് ഗവര്‍ണറെ ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Read also: യോജിച്ച സമരമാണ് വേണ്ടത്; ഗവർണർക്കെതിരെ കാന്തപുരം രംഗത്ത്

താനാണ് എല്ലാം തികഞ്ഞവനെന്ന് ഗവര്‍ണര്‍ പറഞ്ഞാല്‍, നിങ്ങള്‍ റബ്ബര്‍ സ്റ്റാമ്പാണെന്ന് പറയാനുള്ള ചങ്കൂറ്റം സര്‍ക്കാരിനുണ്ടാവണം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ ആരുമായും സഹകരിക്കും. പക്ഷേ നോട്ടം വോട്ട് ബാങ്ക് ആകരുത്. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി വിധി പറയുമെന്ന് ഉറപ്പുപറയാന്‍ സാധിക്കില്ലെന്നും മുരളീധരൻ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button