Latest NewsKeralaNews

വീടുകള്‍ കയറി വ്യാജ വൈദ്യന്‍ നല്‍കിയ മരുന്ന് കഴിച്ച് നൂറോളം പേര്‍ ആശുപത്രിയില്‍

കൊല്ലം: അഞ്ചല്‍ ഏരൂരില്‍ വീടുകള്‍ കയറി വ്യാജ വൈദ്യന്റെ ചികിത്സ. മരുന്ന് കഴിച്ചവരാകട്ടെ ചികിത്സതേടി വിവിധ ആശുപത്രികളില്‍. വ്യാജ വൈദ്യനായ തെലുങ്കാന സ്വദേശി ലക്ഷമണ്‍ രാജാണ് വ്യാജ മരുന്നുകള്‍ നല്‍കി ജനങ്ങളെ വെട്ടിലാക്കിയത്. സംഭവത്തിന് ശേഷം വ്യാജ വൈദ്യന്‍ ഒളിവില്‍ പോയി. ഇയാള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി.

ഏരൂര്‍ പത്തടി ഭാഗത്ത് വീടുകളില്‍ എത്തിയാണ് വ്യാജന്‍ ചികിത്സ നല്‍കിയത്. മരുന്നിന് അയ്യായിരം രൂപാമുതല്‍ ഇരുപതിനായിരം രൂപ വരെ വാങ്ങിയയിരുന്നു ചികിത്സ. എന്നാല്‍ ഇയാളുടെ മരുന്ന് കഴിച്ചവരൊക്കെ വിവധ ആരോഗ്യ പ്രശ്‌നങ്ങളുമായി ഇപ്പോള്‍ ആശുപത്രിയിലെത്തിയിരിക്കുകയാണ്. നാല് വയസ്സ്‌കാരന്‍ മുഹമദ് അലിക്ക് കരപ്പന് വ്യാജവൈദ്യന്‍ നല്‍കിയ മരുന്ന് പത്ത് ദിവസം തുടര്‍ച്ചയായി കഴിച്ചു. ഇതോടെ കുട്ടിക്ക് പനിയും തളര്‍ച്ചയും ഒപ്പം ദേഹമാസകലം ചോറിഞ്ഞ് തടിക്കുകയും ചെയ്തു. അവശനിലയിലായ കുട്ടിയെ തിരുവനന്തപുരത്തെ ശിശുരോഗ ആശുപത്രിയിലെത്തിച്ചപ്പോഴാണ് കഴിച്ചത് വ്യാജ മരുന്നാണന്ന് ബന്ധുക്കള്‍ മനസ്സിലാക്കിയത്. മരുന്നിന്റെ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ ഗുളികകളില്‍ അളവില്‍ കൂടുതല്‍ മെര്‍ക്കുറി അടങ്ങിയതായി കണ്ടെത്തി. കുട്ടി ഇപ്പോഴും ചികിത്സയിലാണ്. വ്യാജന്റെ മരുന്ന കഴിച്ച പലരുടെയും അവസ്ഥ ഇതാണ്. വാതം, പനി ഉദരരോഗങ്ങള്‍ എന്നിവക്ക് നൂറിലധികം പേരാണ് വ്യാജന്റെ ചികിത്സ തേടിയത്. മരുന്ന് കഴിച്ചവര്‍ക്ക് കടുത്ത രോഗങ്ങള്‍ക്ക് സാധ്യത ഉണ്ടന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button