ദമ്മാം: അപകടങ്ങളുണ്ടാകുമ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നതിനായി സൗദി അറേബ്യയിലെ വിവിധയിടങ്ങളില്‍ സജ്ജീകരിക്കുന്ന സൈറണ്‍ പരീക്ഷണാടിസ്ഥാനത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പ്രവർത്തിപ്പിക്കും. സിവില്‍ ഡിഫന്‍സ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഓരോ പ്രവിശ്യാ ഗവര്‍ണറേറ്റുകളുടെയും കീഴിലുള്ള പ്രധാന നഗരങ്ങളിലും ജനവാസ മേഖലകളിലുമെല്ലാം സൈറണ്‍ മുഴങ്ങും.
അപകടങ്ങളോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടാകുമ്പോള്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനായാണ് രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ സൈറണുകള്‍ ഒരുക്കിയിരിക്കുന്നത്. ബുധനാഴ്ച നടത്തുന്ന പരീക്ഷണവുമായി ബന്ധപ്പെട്ട് തദ്ദേശവാസികള്‍ക്ക് അധികൃതര്‍ അറിയിപ്പുകള്‍ നല്‍കുന്നുണ്ട്. ആളുകൾ പരിഭ്രാന്തരാകരുതെന്നും മുന്നറിയിപ്പുണ്ട്.
Post Your Comments