COVID 19Latest NewsNewsInternational

കോവിഡ് 19 ; ഗള്‍ഫില്‍ രോഗബാധയേറ്റ് ഒരു പ്രവാസി മലയാളി കൂടി മരിച്ചു

ദമ്മാം: ഗള്‍ഫില്‍ ദമ്മാമില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശി ബാബു കോശി (62) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് കടുത്ത പനിയും ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ദമ്മാം സെന്‍ട്രല്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ ആയിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയില്‍ ഫലം പോസിറ്റീവായി. ഇന്നലെ രാത്രിയോടെ ഇയാളുടെ നില വഷളാവുകയും ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

മൃതദേഹം ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍നടപടികള്‍ സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. 35 വര്‍ഷമായി ദമ്മാമില്‍ പ്രവാസിയായിരുന്നു ബാബു കോശി. ഭാര്യ: റോസമ്മ ബാബു. മക്കള്‍: റൂബിലി ബാബു, റൂബി ബിബിന്‍. മരുമകന്‍: ബിബിന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button