KeralaLatest NewsNews

വന്ദേ ഭരത് ദൗത്യം : ദമ്മാം-കൊച്ചി വിമാനം പുറപ്പെട്ടു

ദമ്മാം • കൊറോണ വൈറസ് പ്രതിസന്ധി മൂലം വിദേശത്ത് കുടുങ്ങിയ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത്‌ ദൗത്യത്തിന്റെ ഭാഗമായി സൗദി അറേബ്യയില്‍ നിന്നുള്ള മൂന്നാമത്തെ വിമാനം പുറപ്പെട്ടു. ദമ്മാം-കൊച്ചി എയര്‍ ഇന്ത്യ വിമാനമാണ് (AI 1924) അല്‍പസമയം മുന്‍പ് പുറപ്പെട്ടത്.

എയര്‍ബസ് എ321 വിമാനത്തില്‍ 177 യാത്രക്കാരാണ് ഉള്ളത്. 6 കുഞ്ഞുങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

സൗദി സമയം ഉച്ചതിരിഞ്ഞ് 1.38 ന് പുറപ്പെട്ട വിമാനം ഇന്ത്യന്‍ സമയം വൈകുന്നേരം 7.50 ന് കൊച്ചിയില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button