Latest NewsKeralaNews

ഐഎസ് പോലുള്ള ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതിന് കാരണം സര്‍ക്കാരിന്റെ നിലപാട് : കെസിബിസി പ്രതിനിധി

കൊച്ചി: ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതിന് സര്‍ക്കാരിന്റെ നിലപാടും കാരണമാണെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ട്. ലവ് ജിഹാദിനെ പ്രണയം എന്നനിലയില്‍ മാത്രം സമീപിച്ചാല്‍ പോര, കൂടുതല്‍ വിശാലമായ തലത്തില്‍ അത് വിലയിരുത്തണം.രാഷ്ട്രീയക്കാര്‍ക്ക് തത്കാലം ഈ വിഷയത്തില്‍ ലാഭകരമായി ഒന്നുമില്ല. അതുകൊണ്ട് തന്നെ അവര്‍ അത് കണക്കിലെടുക്കില്ലെന്നും ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ഒരു പ്രമുഖ മാധ്യമ ഒണ്‍ലൈനിനോട് പറഞ്ഞു.

ലവ് ജിഹാദ് പോലെയുള്ള സംഭവങ്ങള്‍ നിയമപരമായി നേരിടാന്‍ കഴിയില്ലെന്ന് മനസിലായിട്ടുള്ള കാര്യമാണ്. സമൂഹം കുറേക്കൂടി ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം കൂടുതല്‍ കുഴപ്പങ്ങളിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പക്ഷേ സര്‍ക്കാര്‍ അത് കാണാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും മതേതര പാര്‍ട്ടികള്‍ക്ക് ഈ വിഷയത്തില്‍ താല്‍പര്യമില്ലെന്നും ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു.

ലൗജിഹാദിനെ നിയമപരമായി നേരിടാന്‍ സാധിക്കാത്തത് രാഷ്ട്രീയ രംഗത്തുള്ളവരുടെ നിലപാടുകൊണ്ടാണെന്നും അതികൊണ്ടാണ് അതിനുള്ള വ്യവസ്ഥകള്‍ സൃഷ്ടിക്കാന്‍ സാധിക്കാത്തത്. എന്നാല്‍ അനുഭവതലത്തില്‍ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും നേരിട്ടറിയാവുന്ന പല സംഭവങ്ങളും ഇതിന് തെളിവായി നിരത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ലവ് ജിഹാദിനേക്കുറിച്ചുള്ള പ്രമേയം സീറോ മലബാര്‍ സഭയുടേതാണെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button