തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബംഗളൂരുവിലേക്ക് കടത്താന്‍ ശ്രമിച്ച കുഴല്‍പ്പണം പിടിച്ചെടുത്തു. 45 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് റെയില്‍വേ പൊലീസ് പിടികൂടിയത്.
ബംഗളൂരു എക്‌സ്പ്രസിലേക്ക് പോകാന്‍ വന്ന യാത്രക്കാരാനായ കര്‍ണാടക സ്വദേശി ഗംഗരാജുവില്‍ നിന്നാണ് പണം പിടികൂടിയത്. സംശയം തോന്നിയ യാത്രക്കാരുടെ ബാഗുകളില്‍ പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് ഒരു ഭാഗത്തേക്ക് മാറി നില്‍ക്കുന്ന ഗംഗരാജുവിനെ പൊലീസ് ശ്രദ്ധിച്ചത്. ബാഗ് പരിശോധിച്ചപ്പോള്‍ ലഭിച്ചത് അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകളായിരുന്നു. പണം കൈമാറിയ ആളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഇയാള്‍ നല്‍കിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
Post Your Comments