ഡല്‍ഹി: ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ്മി പാര്‍ട്ടിക്ക് അപ്രതീക്ഷിത തിരിച്ചടി. ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി സഫായ് കര്‍മ്മചാരി കമ്മീഷന്‍ അദ്ധ്യക്ഷനുമായ സന്ത് ലാല്‍ ചവാരിയ ബിജെപിയില്‍ ചേര്‍ന്നു. വാത്മീകി മഹാപഞ്ചായത്ത് ജനറല്‍ സെക്രട്ടറിയായ ചവാരിയ ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ രാജേന്ദ്ര പാല്‍ ഗൗതമിനെതിരെ സീമാപുരി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ശ്യാം ജാജുവിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ചവാരിയ പാര്‍ട്ടിയില്‍ ചേര്‍ന്നത്.
മികച്ച ജനപിന്തുണയുള്ള നേതാവായ ചവാരിയയുടെ കടന്നു വരവ് ബിജെപിക്ക് മികച്ച ഊര്‍ജ്ജം നല്‍കുമെന്ന് ശ്യാം ജാജു പറഞ്ഞു.ആം ആദ്മി പാര്‍ട്ടിയുടെയും ദേശീയ കണ്വീനര്‍ അരവിന്ദ് കെജരിവാളിന്റെയും നയങ്ങളില്‍ താന്‍ അസംതൃപ്തനാണെന്ന് ചവാരിയ പറഞ്ഞു. രാജ്യത്തിന് വേണ്ടി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തന്റെ നേതാവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments