മുംബൈ : നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് സായിബാബ താമസിച്ചിരുന്ന ക്ഷേത്രനഗരമായ ഷിര്‍ദ്ദി അടച്ചിടും. പര്‍ഭാനി ജില്ലയിലെ പത്രിയാണ് സായിബാബയുടെ ജന്മസ്ഥലമെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പരാമര്‍ശത്തെത്തുടര്‍ന്നാണ് ക്ഷേത്രം അടച്ചിടാന്‍ സായിബാബ സന്സ്ഥാന് ട്രസ്റ്റ് തീരുമാനിച്ചത്.സായിബാബയുടെ ജന്മസ്ഥലവുമായുള്ള തര്‍ക്കത്തില്‍ ഉദ്ധവ് താക്കറെ തന്റെ നിലപാട് വ്യക്തമാക്കുന്നതുവരെ സമാധാനപരമായി പ്രതിഷേധം തുടരുമെന്ന് നാട്ടുകാര്‍ അറിയിച്ചു.
സായിബാബയുടെ ജന്മസ്ഥലം പത്രിയാണെന്നും, അതിന്റെ വികസനത്തിനായി 100 കോടി ചെലവഴിക്കുമെന്നും ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഷിര്‍ദ്ദി അടച്ചുപൂട്ടാന്‍ തീരുമാനിച്ചതെന്ന് സായിബാബ സന്സ്ഥാന് ട്രസ്റ്റ് അംഗം ബി വഖൗരെ പറഞ്ഞു. ഷിര്‍ദി ക്ഷേത്രം, സായി പ്രസാദാലയ, സായ് ഹോസ്പിറ്റല്‍, സായ് ഭക്തനിവാസ്, പ്രാദേശിക മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവയെ പ്രതിഷേധത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ സമരം ചെയ്ത് കോണ്‍ഗ്രസ് എംഎല്‍എ
പത്രിയാണ് സായിബാബയുടെ ജന്മസ്ഥലമെന്ന താക്കറെയുടെ പ്രഖ്യാപനത്തില്‍ നാട്ടുകാര്‍ അസ്വസ്ഥരാണ്. ഷിര്‍ദ്ദിയില്‍ താമസിക്കുന്ന കാലത്ത് ജന്മസ്ഥലവുമായോ മതവുമായോ ബന്ധപ്പെട്ടുള്ള വിവരങ്ങളൊന്നും തന്നെ ബാബ വെളിപ്പെടുത്തിയിട്ടില്ല .താക്കറെയുടെ പ്രസ്താവന ചര്‍ച്ച ചെയ്യുന്നതിന് ഗ്രാമീണരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
Post Your Comments